‘ഇക്കയുടെ ശകടം’ മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്ര അണിയറയില്‍ ഒരുങ്ങുന്നു

0

മഞ്ജുവാര്യര്‍ മോഹൻലാൽ ആരാധികയായെത്തിയ മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ‘ഇക്കയുടെ ശകടം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുക. പോപ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യ ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.സംവിധായകന്‍ വിപിന്‍ ആറ്റ്ലിയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ജൂലൈയില്‍ തീയേറ്ററുകളിലെത്തിയേക്കും.

You might also like

-