ആ​റ് ബി​ജെ​പി എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് എം.​ബി. പാ​ട്ടി​ൽ

0

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്ത്ര​ങ്ങ​ളും മ​റു ത​ന്ത്ര​ങ്ങ​ളു​മാ​യി ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും രം​ഗ​ത്ത്.കോൺഗ്രസ്സിന്റെയും ജെഡി യു വിന്റേയും എം എൽ എ മാരെ കുതിരക്കച്ചവടത്തിലൂടെ പിടിച്ചെടുക്കാൻ ബി ജെ പി ശ്രമിക്കുന്നതിനിടയിൽ ,മറുകൈയെന്നോണം കോൺഗ്രസ്സും ഒട്ടും പിന്നോട്ടില്ലെന്ന് വ്യ്കതമാക്കി കർണാടകയിലെ കോൺഗ്രസ്സ് നേതാക്കളും രംഗത്തെത്തി ആ​റ് ബി​ജെ​പി എം​എ​ൽ​എ​മാ​ർ ത​ങ്ങ​ളെ സ​മീ​പി​ച്ചു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ബി. പാ​ട്ടി​ൽ പ​റ​ഞ്ഞു. ഇവരുടെ പിന്തുണ കോൺഗ്രസിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോ​ണ്‍​ഗ്ര​സ്, ജെ​ഡി-​എ​സ് എം​എ​ൽ​എ​മാ​ർ ത​ങ്ങ​ൾ​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ആ​വ​കാ​ശ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ട്ടി​ലി​ന്‍റെ പ്ര​സ്താ​വ​ന. കോ​ണ്‍​ഗ്ര​സ്, ജെ​ഡി-​എ​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യെ സമീപിച്ചുവെന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും പാ​ട്ടി​ൽ പ​റ​ഞ്ഞു.

You might also like

-