ആശുപത്രയിൽ തീവ്ര പരിചരണ വിഭാഗത്തിൽ മന്ത്രവാദം .രോഗം മൂർച്ഛിച്ച രോഗി മരിച്ചു

0

മുംബൈ :പുണെയിലെ ദിനാനാഥ് മങ്കേഷ്കർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ നടത്തിയ മന്ത്രവാദം വിവാദമാകുന്നു. . സന്ധ്യാ സോനാവ എന്ന പെൺകുട്ടി ബ്രെസ്റ്റ് ക്യാൻസറിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാൻ ഡോക്ടറുടെ ക്ഷണപ്രകാരം എത്തിയ മന്ത്രവാദി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മന്ത്രവാദം നടത്തി മന്ത്രവാദത്തിന് ശേഷം പെൺകുട്ടി മരിച്ചു

സ്ത്രീരോഗ വിദഗ്ധൻ ഡോ. സുനിൽ ചവാനാണു മന്ത്രവാദിയെ ക്ഷണിച്ചതെന്ന് സന്ധ്യയുടെ സഹോദരൻ മഹേഷ് ജഗ്തപ് ബന്ധുക്കളും ആരോപിച്ചുതീവ്ര പരിചരണ വിഭാഗത്തിൽ അജ്ഞാതൻ എത്തിയപ്പോൾ അതാരാണെന്ന് ഡോക്ടറോട് ചോദിച്ചുവെന്നും മന്ത്രവാദി ആണെന്ന് മറുപടി ലഭിച്ചുവെന്നും മഹേഷ് ജഗ്തപ് പറഞ്ഞു. മന്ത്രവാദത്തിൽ തനിക്കു വിശ്വാസമാണെന്നും ഇടയ്ക്ക് അവരുടെ സഹായം തേടാറുണ്ടെന്നും ഡോക്ടർ പറഞ്ഞതായി മഹേഷ് കൂട്ടിച്ചേർത്തു.സംഭവത്തെ പറ്റി പെൺകുട്ടിയുടെ കുടുംബം നൽകിയ വിവരങ്ങൾ ആണ് വിവാദങ്ങൾക്കു വഴി വെച്ചിരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് കേസ്സ് എടുത്തു

You might also like

-