ആലപ്പുഴ യിൽ വാഹനാപകടം ഒരുകുടുംബത്തിലെ 3പേർ മരിച്ചു

0

 

ആലപ്പുഴ :തോട്ടപ്പള്ളി കല്പകവാടിക്ക് സമീപം വാഹനാപകടത്തിൽ 3 മരണം. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇന്നോവ ഇടിച്ച് കയറിയാണ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി ബാബുവിന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ബാബു(48) മക്കളായ അഭിജിത്ത് ബാബു(18), അമർജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിൻറെ ഭാര്യ ലിസിയെ ഗുരുതരപരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

You might also like

-