ആരെതിർത്താലും ഗാനവുമായി മുന്നോട്ട് ….എതിപ്പുകളിൽഭയമില്ല

0

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തില്‍ പ്രചരണം നടക്കുന്ന മാണിക്യ മലരായ പൂവി എന്ന പാട്ട് എന്തു സംഭവിച്ചാലും പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു.

സിനിമാ രംഗത്തുള്ള എല്ലാവരുടെയും പിന്തുണയുണ്ട്. പ്രേക്ഷകരും ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ പാട്ട് പിന്‍വലിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഒമര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഹൈദരാബാദില്‍ പാട്ടിനെതിരായ കാംപയിന്‍ തന്നെ നടക്കുന്നുണ്ട് കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേരളത്തിലെ മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അവരുടെ പ്രതികരണമെത്തിയാല്‍ പരിധിവരെ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതുന്നത്.
ബി ഉണ്ണിക്കൃഷ്ണന്‍, ജയറാം തുടങ്ങി സിനിമാ രംഗത്തുള്ളവരെല്ലാം പാട്ട് പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ഗള്‍ഫില്‍ നിന്ന് ചില ഭീഷണികള്‍ വരുന്നുണ്ട്. ഇതിന് താന്‍ അനുഭവിക്കുമെന്ന തരത്തിലുള്ള മെസേജുകളും വരുന്നുണ്ട്. നിയമപരമായി മുന്നോട്ട് പോകും. ആവിഷ്കാര സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റമാണിത്. ഇക്കാര്യത്തില്‍ കേരളത്തില്‍ മതപണ്ഡിതന്‍മാര്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ പറഞ്ഞു

You might also like

-