ആപ്പിന് അപ്പുവച്ച കു​മാ​ർ വി​ശ്വാ​സി​ന് ആപ്പ് വച്ചു കെജ്‌രിവാൾ

0

ഡ​ൽ‌​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ വി​മ​ത നേ​താ​വ് കു​മാ​ർ വി​ശ്വാ​സി​നെ രാ​ജ​സ്ഥാ​ൻ ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല​ക​ളി​ൽ​നി​ന്നും മാ​റ്റി. നേ​തൃ​ത്വ​വു​മാ​യു​ണ്ടാ​യ തു​റ​ന്ന​പോ​രി​നൊ​ടു​വി​ൽ ന​ൽ​കി​യ ചു​മ​ത​ല​യി​ൽ​നി​ന്നു​മാ​ണ് കു​മാ​ർ വി​ശ്വാ​സി​നെ നീ​ക്കി​യി​രി​ക്കു​ന്ന​ത്. എ​എ​പി​യു​ടെ രാ​ഷ്ട്രീ​യ നി​ർ​വ്വാ​ഹ​ക സ​മി​തി​യാ​ണ് വി​ശ്വാ​സി​നെ നീ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തി​നു പ​ക​രം ദീ​പ​ക് ബാ​ജ്പെ​യ്ക്കു രാ​ജ​സ്ഥാ​ൻ ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി.

രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് നീ​ക്കം. പാ​ർ​ട്ടി മു​ഴു​വ​ൻ ശ​ക്തി​യോ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് എ​എ​പി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. വി​ശ്വാ​സി​നെ രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്നും നീ​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ നി​ർ​വ്വാ​ഹ​ക സ​മി​തി​യി​ൽ തു​ട​രും.

You might also like

-