ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ? വൈ എസ്ആര്‍ കോണ്‍ഗ്രസ് എംപിമാർ രാജിവെച്ചു

0

ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വൈ എസ്ആര്‍ കോണ്‍ഗ്രസ് എംപിമാർ രാജിവെച്ചു. വെലങ്ങാപ്പള്ളി വരപ്രസാദ് റാവു,വൈ വി സുബ്ബറെഡി,പിവി മിഥുന്‍ റെഡി,വൈഎസ് അവിനാശ് റെഡി,മേകാപ്പട്ടി രാജ്‌മോഹന്‍ റെഡി എന്നിവരാണ് രാജിവച്ചത്.

ഇന്നു രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംപിമാരാണ് രംഗത്തിറങ്ങിയത്. പിവി മിഥുന്‍ റെഡ്ഡി ആദ്യം സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. തുടർന്ന് മറ്റുള്ളവരുമെത്തി.
ആന്ധ്രയിലെ ജനങ്ങളോടുള്ള വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പരാജയപ്പെട്ടുവെന്നു കുറ്റപ്പെടുത്തി. സഭ തുടര്‍ച്ചയായി സ്തംഭിച്ചതു മൂലം, എന്‍ഡിഎ സര്‍ക്കാരിനെതിരെ തങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയാതെ വന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി.

You might also like

-