ആദിവാസിയുവാവിനെ തല്ലികൊന്നകേസിൽ പ്രതികൾക്ക് ജാമ്യമില്ലാ

0

 

മണ്ണാർക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ ന്രരാകരിച്ചത് . കോടതി കേസിലെ 16 പ്രതികൾക്കും ജാമ്യം അനുവദിച്ചില്ല.ഫെബ്രവരി 22നാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിൽ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. മറ്റുവരുമാനങ്ങൾ ഒന്നുമില്ലാത്തതിനാൽ പരാശ്രയത്തിലായിരുന്നു മാട് കഴിഞ്ഞു വന്നിരുന്നത് .ഇതിനിടെയാണ്
പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയത്. കേസിലെ 16 പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മണ്ണാർകാട് പ്രത്യേക കോടതി ആണ് കൂടതൽ zപ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.

You might also like

-