ആണവ നയംതിരുത്തി ഉത്തരകൊറിയ,ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനിക്കും

0

പ്യോങ്യാങ്: അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങി ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ട് ഉത്തരകൊറിയ. ആഗോള മാധ്യമങ്ങളെ വിളിച്ചുചേര്‍ത്തായിരിക്കും കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കുകയെന്ന് ഉത്തര കൊറിയ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പ്രഖ്യാപനം.ദക്ഷിണ കൊറിയന്‍ നേതാക്കളുമായി ഉത്തര കൊറിയ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചൈനയുമായും ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് ആണവ കേന്ദ്രങ്ങള്‍ പൊളിക്കുന്നത്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത് മേഖലയില്‍ യുദ്ധഭീതിക്ക് കാരണമായിരുന്നു. എന്നാല്‍ സമാധാനത്തിന്റെ പാത സ്വീകരിച്ചിരിക്കുകയാണിപ്പോള്‍ ഈ കമ്യൂണിസ്റ്റ് രാജ്യം.തിയ്യതി പ്രഖ്യാപിച്ചു,ഈ മാസം 23,25 തിയ്യതികളിലാണ് ആണവ കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കുക. ഇതിന്റെ സാങ്കേതിക നടപടി ക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ലോക മാധ്യമങ്ങളെ സാക്ഷിയായിട്ടായിരിക്കും ആണവ കേന്ദ്രങ്ങള്‍ പൊളിക്കുകയെന്നും ആ രാജ്യത്തിന്റെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രങ്ങള്‍ ഭാഗികമായി പൊളിക്കാന്‍ തുടങ്ങിയെന്ന് നേരത്തെ ഉത്തര കൊറിയന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ നേതാക്കളുമായി ഉത്തര കൊറിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് കേന്ദ്രങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചു.
ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും ആണവ ശാസ്ത്രജ്ഞരെയും ഉത്തര കൊറിയ ക്ഷണിച്ചിട്ടുണ്ട്. പുഗ്ഗിരി കേന്ദ്രം പൊളിക്കുന്ന കാര്യത്തില്‍ ഇതുവരെ തിയതി പ്രഖ്യാപിച്ചിട്ടില്ല. കാരണം കാലാവസ്ഥയും മറ്റു ചില സാഹചര്യങ്ങളും പരിശോധിച്ചായിരിക്കും ഈ കേന്ദ്രം പൊളിക്കുക. രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും നശിപ്പിക്കുമെന്നാണ് വിവരം.

You might also like

-