ആംബുലൻസ് ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിപരാക്രമം കാണിച്ച രോഗി മരിച്ചു

0

തൃശൂർ: ആംബുലൻസിൽ മല മൂത്ര വിസർജനം നടത്തിയന്നാരോപിച്ച ആബുലൻസ് ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം എത്തിച്ച രോഗി ആണ് മരിച്ചത്. ആളെ ഇതുവരെയും തിരിച്ചറിയാനട്ടില്ല.സംഭവത്തെ തുടർന്ന് പോലീസ് ഡ്രൈവർക്ക് എതിരെ കേസെടുത്തു
പാലക്കാട് നിന്ന് രോഗിയുമായി എത്തിയതായിരുന്നു ആംബുലൻസ്. രോഗിക്കൊപ്പം ആരുമില്ലായിരുന്നു. ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുണ്ടായിരുന്നു. ആംബുലൻസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടൻ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാൻ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ കാണിച്ച അതികാരമങ്ങളുടെ ദ്രശ്യങ്ങൾ അവിടെ കൂടിനിന്നിരുന്നവരിലൊരാളാണ് പകര്‍ത്തിപുറലോകത്തെ അറിയിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു
ഡ്രൈവര്‍ സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയത്. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടക്കേണ്ടി വന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി. ഡ്രൈവർക്കെതിരെ ത്രിശൂർ പോലീസ് കേസ്സെടുത്തു

You might also like

-