ആംബുലന്‍സിന് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം!!!

0

ഡൽഹി: ആംബുലന്‍സിന് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഷെയ്ഖ് സാരായിലാണ് സംഭവം. അപകടം നടക്കുമ്പോൾ മൂന്നു പേരാണ് ആംബുലൻസിന് അകത്ത് ഉണ്ടായിരുന്നത്. കൊതുകുതിരി കത്തിച്ചുവെച്ച്‌ ആംബുലന്‍സിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു മൂന്ന് പേരും.

എന്നാല്‍ എങ്ങനെയാണ് ആംബുലന്‍സിന് തീപിടിച്ചതെന്ന് വ്യക്തമല്ല.അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റയാളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിച്ച ആംബുലന്‍സിന് സമീപത്ത് കിടന്ന മറ്റ് രണ്ട് ആംബുലന്‍സുകള്‍ക്കും തീപിടിച്ചു. സംഭവത്തില്‍ മാല്‍വിയ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

-