അ​ള്‍​ജീ​രി​യ​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു 257 പേ​ര്‍ കൊല്ലപ്പെട്ടു.

0

 

അ​ള്‍​ജി​യേ​ഴ്സ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ അ​ള്‍​ജീ​രി​യ​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു 257 പേ​ര്‍ കൊല്ലപ്പെട്ടു. അ​ള്‍​ജി​രി​യ​യി​ലെ ബൗ​ഫ​റി​ക് പ്ര​വി​ശ്യ​യി​ലെ ബ്ലി​ഡ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ര്‍​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. റഷ്യന്‍ നിര്‍മ്മിത ഇല്യൂഷിന്‍ സെക്കന്‍ഡ് -76 വിമാനമാണ് തകര്‍ന്നത്. മിലിട്ടറി ട്രൂപ്പുകളെ കൊണ്ടുപോകുന്ന വലിയ വിമാനമാണ് ഇത്.

അ​ള്‍​ജീ​രി​യ​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ ബെ​ച്ചാ​റി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. വി​മാ​ന​ത്തി​ല്‍ സൈ​നി​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 14 ആം​ബു​ല​ന്‍​സു​ക​ളും പ​ത്ത് ട്ര​ക്കു​ക​ളും പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​യും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

You might also like

-