അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടിക്കൊ​ണ്ടു പോ​യി

0


കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി. അ​ഫ്ഗാ​നി​ലെ ബ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. താ​പ​നി​ല​യ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ഒ​രു അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യേ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യിട്ടുണ്ട് .

അ​ഫ്ഗാ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള “ദി ​അ​ഫ്ഗാ​നി​സ്ഥാ​ൻ ബ്രെ​ഷ്ന ഷേ​ർ​ക്ക​ത്ത്’ എ​ന്ന താ​പ​നി​ല​യ​ത്തി​ലേ​ക്ക് മി​നി ബ​സി​ൽ യാത്ര പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഏ​ഴു പേ​രും. താ​പ​നി​ല​യ​ത്തി​ലെ അ​റ്റ​കൂ​റ്റ​പ്പ​ണി​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു. ബ​സി​നെ വ​ള​ഞ്ഞ അജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ൾ അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സം​ഭ​വം ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല‍​യം സ്ഥിരീ​ക​രി​ച്ചു. മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മം തു​ട​ങ്ങി​യ​താ​യും അ​റി​യി​ച്ചു.

ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ താ​ലി​ബാ​നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 2016 ൽ ​ഇ​ന്ത്യ​ക്കാ​രി​യാ​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​യെ താ​ലി​ബാ​ൻ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. നാ​ൽ​പ​ത് ദി​വ​സ​ങ്ങ​ൾ‌​ക്കു ശേ​ഷം ഇ​വ​രെ വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.‌‌

You might also like

-