അശ്ലീലവീഡിയോ കണ്ടമകന്‍റെ കൈ അച്ഛന്‍ വെട്ടി

0

ഹൈദ്രബാദ് :   അശ്ലീല വീഡിയോ കണ്ടുകൊണ്ടിരുന്ന 19 കാരനായ മകന്‍റെ കൈ പിതാവ് വെട്ടിമാറ്റി. 49 കാരനായ മുഹമ്മദ് ഖയൂം ഖുറേഷിയാണ് മകന്‍റെ കൈ വെട്ടിയത്, സംഭവുമായി ബന്ധപ്പെട്ട പോലീസ് പറയുന്നതിങ്ങനെ . കശാപ്പ് ജോലിക്കാരനായ പിതാവ് പശുവിനെ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ്മകന്‍ ഖാലിദ് ഉറങ്ങിക്കിടക്കു ബോൾ കൈ വെട്ടിമാറ്റി. തിങ്കളാഴ്ച,ഹൈദരാബാദിലെ പഹാഡി ഷെരീഫിലാണ് സംഭവം.  നിലവിളി കേട്ട് വന്ന ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. കയ്യുടെ 90 % വും അറ്റുപോയെന്നും കൈ തുന്നിച്ചേര്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുഷ്ടിയുടെ മുകളിലായാണ് കൈ അറ്റുപോയിരിക്കുന്നത്.

ഖാലിദ് ഒരു കേബിള്‍ ഓപ്പറേറ്ററാണ്. ഇതിനെച്ചൊല്ലി പിതാവും മകനും തര്‍ക്കത്തിലായിരുന്നു. അമിതമായി ഇത്തരം വീഡിയോകള്‍ കാണുന്നത് മകന്‍റെ ആരോഗ്യത്തെയും ജോലിയെയും ഒരേപോലെ ബാധിക്കുമെന്ന് പിതാവ് മുന്നറിയിപ്പ് കൊടുത്തിരുന്നു. പക്ഷേ, ഖാലിദ് പിതാവിനെ ധിക്കരിക്കുകയായിരുന്നു പതിവ്,
ഖാലിദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഖാലിദിന്‍റെ മൊഴി പ്രകാരം . ഐപിസി 307 പ്രകാരം പിതാവിനെതിരെ വാദശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.

You might also like

-