അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം: ജാനകിയാകുട്ടായ്മ

0

കൊച്ചി: പ്രമുഖ വ്യവസായിയും ജ്വല്ലറി ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ജനകീയ കൂട്ടായ്മ. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് യൂണിയനും വോയ്‌സ് ഓഫ് ജസ്റ്റിസും സംയുക്തമായി സംഘടിപ്പിച്ച കൂട്ടായ്മ സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.

അറ്റ്‌ലസ് രാമചന്ദ്രന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ വ്യാപാരികളാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. അദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. പലരെയും അന്ധമായി വിശ്വസിച്ചതിനാലാണ് അറ്റ് ലസ് രാമചന്ദ്രന് ഈ ദുരവസ്ഥ ഉണ്ടായത്..
കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള് കൂട്ടായ്മക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു. കഴിഞ്ഞ നവവത്സരദിനത്തില്‍ ദുബായിലെ ജയിലില്‍ എത്തി അറ്റ്‌ലസ് രാമചന്ദ്രനെ കണ്ട അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു