അയ്യപ്പസേവാ സംഘംനേതാവ് യുഡിഎഫ് ചെങ്ങന്നൂര്‍ നിയമസഭാസ്ഥാനാര്‍ത്ഥി

0

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു ഡി.വിജയകുമാര്‍ ആണ് സ്ഥാനാർഥി ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും മേഖലിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമാണ് ഡി.വിജയകുമാര്‍. . കെപിസിസിയുടെ നാമനിര്‍ദ്ദേശത്തിന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം നല്‍കി.
ഡി.വിജയകുമാറും അദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറുമായിരുന്നു സ്ഥാനര്‍ഥിയായി നേതൃത്വത്തിന്റെ അന്തിമപരിഗണനയിലുണ്ടായിരുന്നത്. 65 വയസ്സുള്ള വിജയകുമാര്‍ നിലവിൽ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റാണ്. ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ വിജയകുമാര്‍. കെഎസ്‍യു കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്‍റായാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്

You might also like

-