അമേരിക്കയിൽ തെരുവ് നായ്ക്കളുടെ ആക്രമണം: ഒക്കലഹോമയില്‍ മദ്ധ്യവയസ്ക കൊല്ലപ്പെട്ടു

0

ഒക്കലഹോമ: വീടിന് സമീപം രാത്രി നടക്കാനിറങ്ങിയ ട്രെയ്‌സി ഗാര്‍സിയ (52) തെരുവ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഒന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള ഇരുപത് കിലൊ തൂക്കം വരുന്ന ഏഴ് നായ്ക്കളാണ് ഇവരെ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സംഭവസ്ഥലത്തെത്തിയ ഡപ്യൂട്ടി ഏഴ് നായ്ക്കളില്‍ ഒന്നിനെ വെടിവെച്ച് കൊല്ലുകയും, മറ്റുള്ളവരെ അനിമില്‍ ഷെല്‍ട്ടറില്‍ അടക്കുകയും ചെയ്തു.

നായ്ക്കളുടെ ഉടമസ്ഥനെതിരെ കേസ്സെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു. കാര്‍ട്ടര്‍ കൗണ്ടി ഷെറിഫ് ക്രിസ് ബ്രയന്റ് കൂടുതല്‍ അന്വേഷണത്തിനായി കേസ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിലേയച്ചിട്ടുണ്ട്.ട്രെയാസിയുടെ വീടിന് സമീപമുള്ള വീട്ടുക്കാരുടെയാണ് നായ്ക്കള്‍. രാത്രിയില്‍ എങ്ങനെ പുറത്തിറങ്ങി എന്നും അന്വേഷിക്കുന്നു.

You might also like

-