അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും

0

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സുരക്ഷാജീവനക്കാരോട് 9ന് മടങ്ങിയെത്തണമെന്ന് ബംഗളൂരു പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി അനുവദിച്ചതിനും രണ്ട് ദിവസം മുമ്പ് തന്നെ മഅ്ദനിക്ക് മടങ്ങേണ്ടി വരുന്നത്.

രോഗബാധിതയായ മാതാവിനെ കാണാന്‍ ഈ മാസം മൂന്നാം തിയതി മുതല്‍ പതിനൊന്നാം തീയതി വരെയായിരുന്നു കോടതി അനുമതി നല്‍കിയിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെ ലഭിക്കുന്നത് വൈകിയതിനാല്‍ നാലാം തിയതി രാത്രിയോടെയാണ് മഅ്ദനിക്ക് നാട്ടിലെത്താന്‍ കഴിഞ്ഞത്. കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരോട് ഒമ്പതാം തീയതി മടങ്ങിയെത്തണമെന്നാണ് ബംഗളൂരു പൊലീസ് അറിയിച്ചത്. അതിനാല്‍ പതിനൊന്നാം തീയതി വരെ കോടതി സമയം അനുവദിച്ചുവെങ്കിലും ഇന്ന് രാത്രി 10.50 ന്റെ എയര്‍ ഏഷ്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് മഅ്ദനി ബെംഗളൂരുവിലേക്ക് മടങ്ങും.ഇന്ന് ഉച്ചക്ക് ശേഷം അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരിക്കും മടക്കം. എയര്‍പോര്‍ട്ടിലേക്ക് പ്രവര്‍ത്തകര്‍ മഅദനിയെ അനുഗമിക്കും.

You might also like

-