അബുദാബിയിൽ വാഹനാപകടം നാല് മരണം നരവധിപേർക്ക് പരിക്ക്

0

അബുദാബി : അബുദാബിയിൽ വാഹനാപകത്തിൽ നാല് മരണം.ഒമാനിൽ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാല് പേരും. അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേട്ടിട്ടുണ്ട്അബുദാബി ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ അൽ മർഫ പാലത്തിന് സമീപമായാണ് അപകടം നടന്നത്.

വേഗത്തിൽ വന്ന വാഹനം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് അൽ ദഫ്റ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് മുഹല്ലം അൽ മഹ്‌റാമി പറഞ്ഞു.
രാജ്യാതിർത്തികൾ താണ്ടി വരുന്ന ദീർഘദൂര യാത്രക്കാർ തിരക്ക് കുറഞ്ഞ ഭാഗങ്ങളിൽ വാഹനം അൽപസമയം നിർത്തി ക്ഷീണം മാറ്റിയ ശേഷമേ വാഹനമോടിക്കാൻ പാടുള്ളുവെന്ന് പോലീസ് നിർദേശിച്ചു.ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ നിർബന്ധമായും ഡ്രൈവർമാർ വിശ്രമിക്കണം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പോലീസ് അനുശോചനം അറിയിച്ചു.

 

 

You might also like

-