അഫ്ഗാനിസ്ഥാനിൽ സ്പോടനപരമ്പര 9 മരണം

0

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഉണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ടു ,33 പേര്‍ക്ക് പരിക്കേറ്റതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്.

ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ അക്കൗണ്ട്‌സ് ഓഫീസിന് മുന്നിലെ ഗേറ്റില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഓഫീസില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നു. ഭീകരരുടെ കൈയില്‍ റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

You might also like

-