അഫ്ഗാൻ കാബൂളിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു

0

കാബൂൾ:അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ സെന്ററിൽ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു.സ്ഫോടനത്തിൽ 50 പേർക്ക് പരിക്കേറ്റു. വോട്ടര് രജിസ്ട്രേഷന്കേന്ദ്രത്തിലെ പ്രവേശന കവാടത്തിൽ കാത്തുനിന്ന ജനക്കൂട്ടത്തിലേക്കാണ് ചാവേർ ഇരച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു . പടിഞ്ഞാറൻ കാബൂളിലെ ഡാഷെ ബർച്ചി പ്രദേശത്താണ് സ്ഫോടനം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐഎസ്) അതിന്റെ അമാഖ് വാർത്താ ഏജൻസി വഴി ആക്രമണം നടത്തിയതായി അവകാശപ്പെട്ടു.

ഇതിനു മുൻപ് കാബൂളിൽ വോട്ടര് രജിസ്ട്രേഷന് കേന്ദ്രങ്ങളിൽ തുടർച്ചായി നാല് ആക്രമണങ്ങള് നടന്നിട്ടുണ്ട്‌ .

ജനുവരിയിൽ സർക്കാർ കെട്ടിടങ്ങളും എംബസികളുമടങ്ങിയ ജില്ലയിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു .നവംബറിൽ നടക്കാനിരിക്കുന്നു തെരഞ്ഞെടുപ്പിന് മുന്പായി വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാനായി ആളുകൾ നിൽക്കവെയാണ് സ്ഫോടനം നടന്നത് .
താലിബാനും ഐഎസും സർക്കാറിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയുമാണ് അഫ്ഗാനിസ്താനിലെ ആഭ്യന്തരമന്ത്രി പ്രതികരിച്ചു .

You might also like

-