അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്‌ഫോടനo എട്ട് പേര്‍ കൊല്ലപ്പെട്ടു

0

കാബൂൾ :   അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ജലാലാബാദില്‍ ഇന്നലെ രാത്രി 11.20 തോടെയാണ് സ്ഫോടനം നടന്നത്.സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രണ്ട് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനകളൊന്നും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.  താലിബാന്‍, ഐ.എസ്  തുടങ്ങിയ  ഭീകര സംഘടനകളുടെ ശക്തി  പ്രദേശത്താണ് ആക്രമം നടന്നത്.

You might also like

-