അനാശാസ്യo കോട്ടയാട്ടത്ത് 5 പേർ പിടിയിൽ

0

കോട്ടയം : പാലാ രാമപുരം മാനത്തൂരില്‍ അനാശാസ്യത്തിന് രണ്ട് സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ വ്യഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നത്. ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹഷീമാണ് നടത്തിപ്പുകാരന്‍.
ഇയാള്‍ക്ക് പുറമേ ബെംഗളൂരു സ്വദേശിനികളായ ശ്വേതാ ശിവാനന്ദ്(38) ഫർസാന ഷേഖ്(35), ഇടപാടുകാരായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മിഥുൻ കൃഷ്ണൻ(30), കാഞ്ഞിരപ്പള്ളി സ്വദേശി റിജോ(29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇടപാടുകാരില്‍ നിന്ന് 3000 രൂപയാണ് വ്യഭിചാര കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരന്‍ ഈടാക്കിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമേ ഇടപാടുകാര്‍ അറിയാതെ രഹസ്യമായി കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് ആസിഫ് വില്‍പ്പന നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മുറിയില്‍ ഒളി ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.
ഇടപാടുകാരിൽ നിന്ന് മൂവായിരം രൂപ ഈടാക്കുന്ന ആസിഫ്, യുവതികൾക്ക് ആയിരം രൂപ നൽകും. ഈരാറ്റുപേട്ട സ്വദേശിയായ ഇയാളെ മുൻപ് എറണാകുളത്ത് നിന്നും സമാനമായ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്

You might also like

-