അനാഥ മന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു പെൺകുട്ടി മരിച്ചു

0
  • പെൺകുട്ടി അനാഥ മന്ദിരത്തിന്റെ മൂന്നാം നിലയില്‍  നിന്നും വീണു

തിരുവനന്തപുരം: തിരുവനന്തപുരം പനവിളയില്‍ പെൺകുട്ടി കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ചു. നേമം സ്വദേശിനി ഫാത്തിമ രഹ്‌നയാണ് മരിച്ചത്. പനവിള അല്‍സബര്‍ അനാഥ മന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് പെൺകുട്ടി വീണു മരിച്ചത്. പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി തെളിവെടുപ്പ് നടത്തി. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

You might also like

-