അനധികൃത പണമിടപാട്: കാർത്തി ചിദംബരം അറസ്റ്റിൽ

0

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. 2007ല്‍ ഐഎന്‍എക്‌സ് മീഡിയ കമ്പനിയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ധനമന്ത്രാലയത്തിൽ സ്വാധീനിച്ച്ചട്ടങ്ങള്‍ മറികടന്ന് എഫ്ഐപിബി വാങ്ങി നൽകിയെന്നാണ്  കാര്‍ത്തിക്കെതിരേയുള്ള കേസ്. ബുധനാഴ്ച രാവിലെ ലണ്ടനില്‍ നിന്നും എത്തിയ കാര്‍ത്തിയെ ചെന്നെ വിമാനത്താവളത്തില്‍ നിന്നാണ് സിബിഐ അറസ്റ്റു ചെയ്തത്. വ്യകതമായ തെളിവുകളുടെ അടിസ്ഥനാത്തിലാണ് കാർത്തിയുടെ അറസ്റ്റെന്ന് മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അറസ്റ്റിന് ശേഷമാണ് കാർത്തിയുടെ കുടുംബത്തെ സിബിഐ കാര്യം ധരിപ്പിച്ചത്.

2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്സ് മീഡിയയ്ക്ക് മൗറീഷ്യസില്‍ നിന്നും നിക്ഷേപം ലഭിക്കുന്നതിനുള്ള അനുമതി വാങ്ങി നല്‍കിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണം. ബോര്‍ഡിന്‍റെ ക്ലിയറന്‍സ് ലഭിക്കുന്നതിന് കമ്പനി ഡയറക്ടർമാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നും കാര്‍ത്തി 10 ലക്ഷംരൂപ കോഴവാങ്ങിയെന്നും സിബിഎെ പറഞ്ഞു. കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്കരരാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു

You might also like

-