അണ്ണാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

0

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഏഴ് ദിവസമായി തുടര്‍ന്നുവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കേന്ദ്രസഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തും അണ്ണാ ഹസാരെയുമായി നടത്തിയ  ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഒരു കേന്ദ്രമന്ത്രി തന്നെ വന്നു കണ്ടെന്നും വിവരങ്ങള്‍ തിരക്കിയെന്നും ചൊവ്വാഴ്ച്ച അണ്ണാ ഹസാരെ അറിയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

You might also like

-