അട്ടിമറി ഭരണം ലക്ഷ്യമിട്ട് ബി ജെ പി സർക്കാരുണ്ടാക്കാൻ അവകാശവാദവുമായി യെ​ദി​യൂ​ര​പ്പ .ജെ ഡി എസ് കോൺഗ്രസ്സ് കൂട്ടുകെട്ട് വിള്ളലുണ്ടാകുമോ

0

ബംഗളുരു : സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലയെ രാവിലെ കണ്ടിരുന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണക്കത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞിരുന്നു.

നാളെ സത്യപ്രതിജ്ഞയ്ക്കായി യെദ്യൂരപ്പയെ ക്ഷണിക്കുമെന്നാണ് സൂചന. അതേസമയം സർക്കാർ രൂപീകരണ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. മുഴുവൻ എംഎൽഎമാരും എത്താത്തതിനാൽ മണിക്കൂറുകൾ വൈകിയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നത്. യോഗത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി വൻപരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമർശിച്ചു.
ജെഡിഎസിനുള്ള പിന്തുണ കത്തിൽ 2 കോൺഗ്രസ് എംഎൽഎമാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു. അതിനിടെ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നെന്ന് ആരോപണമുണ്ട്. നാല് ജെഡിഎസ് എംഎൽഎമാരെയും 5 കോൺഗ്രസ് എംഎൽഎമാരെയും ബിജെപി സമീപിച്ചെന്നാണ് സൂചന.ഇതിനിടെ എംഎൽഎമാർ എത്താതിരുന്നതിനെ തുടർന്ന് കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷിയോഗവും വൈകുകയാണ്. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിച്ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.

You might also like

-