അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന

0

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന. ‘അഹങ്കാരവും ധാർഷ്ട്യവും’ നിറഞ്ഞ ഭരണത്തിനുള്ള മറുപടിയാണു ബിജെപിക്ക് ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി.സുഹൃത്തുക്കളെ ഉപേക്ഷിച്ചു മുന്നോട്ടു പോകുന്നവരെയും യാത്രയ്ക്ക് നുണകളുടെ വഴി തിരഞ്ഞെടുക്കുന്നവരെയും കാത്തിരിക്കുന്നതു നഷ്ടങ്ങൾ മാത്രമാണ്. അങ്ങനെ വീഴ്ച സംഭവിക്കുമ്പോൾ ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ലെന്നും ശിവസേന ആഞ്ഞടിച്ചു. ബിജെപിയിൽനിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎ സഖ്യം വിട്ടുപോയ ദിവസം തന്നെയാണ് ‘സാമ്ന’യിലെ ലേഖനം.

You might also like

-