അഞ്ചു വർഷത്തിലേറെയായി വിദേശത്തുള്ളവർക്ക് സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സർക്കാർ

0

അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാരിന്റെ നോർക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം. ഈ പദ്ധതിയെ കുറിച്ച് അറിയാത്തതുമൂലംപലരും ഇതു പ്രയോജനപ്പെടുത്താതെ പോകുന്നു.

http://demo.norkaroots.net/applyticket.aspx എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാണു റജിസ്ട്രേഷൻ നടത്തേണ്ടത്.അവസാനമായി നാട്ടിൽ വന്നത് എന്നാണ്, ഇന്ത്യയിലേക്കു വരാൻ തടസ്സം നേരിട്ടതിന്റെ കാരണം, ഇപ്പോൾതാമസിക്കുന്ന രാജ്യം, പാസ്പോർട്ട് നമ്പർ, പ്രവാസി ഐഡി കാർഡ് നമ്പർ ഉണ്ടെങ്കിൽ ആ വിവരങ്ങൾ,റസിഡന്റ് പെർമിറ്റ്/ഇക്കാമ നമ്പർ, വിദ്യാഭ്യാസ യോഗ്യത, ജോലിയുടെ വിവരം, തൊഴിൽ ദാതാവിന്റെ മേൽവിലാസം, വരുമാനം, വിവാഹം കഴിച്ചതാണെങ്കിൽ കുടുംബത്തിന്റെ വിവരങ്ങൾ, വിദേശത്തെയും കേരളത്തിലെയും വിലാസം,കേരളത്തിൽ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് അപേക്ഷ ഓൺലൈനായി തന്നെസമർപ്പിക്കാം.

നോർക്ക വകുപ്പ് അപേക്ഷ പരിശോധിച്ചു നടപടികൾ സ്വീകരിക്കും. അപേക്ഷയിലെ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽവിമാന ടിക്കറ്റ് അനുവദിക്കുകയും ചെയ്യും.

You might also like

-