അഞ്ചും ആറും വയസ്സുള്ള സ്വന്തം പെണ്‍കുട്ടികളെ പീഡിപ്പിച്ച 75-കാരന് 125 വര്‍ഷം തടവ്

0

ജോര്‍ജിയ: 5 ഉം 6 ഉം വയസ്സുള്ള സ്വന്തം പെണ്‍മക്കളെ പണത്തിന് വേണ്ടി 75 കാരന് കാഴ്ചവെച്ച ഉരുപത്തിയഞ്ച് വയസ്സുള്ള മാതാവ് മോര്‍ഗന്‍ സമ്മര്‍ലിനെ കുറ്റക്കാരിയായി ജൂറി കണ്ടെത്തി. ജൂണ്‍ 4 ന് ഇവരുടെ ശിക്ഷ വിധിക്കുമെന്ന് ഫള്‍ട്ടന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് മെയ് 13 വെള്ളിയാഴ്ച അറിയിച്ചു.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 75 വയസ്സുകാരന്‍ റിച്ചാര്‍ഡ് ഓഫീസിനെ പരോള്‍ പോലും അനുവദിക്കാതെ 146 വര്‍ഷത്തോക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.കുട്ടികളെ ലിവിംഗ് റൂമില്‍ കൊണ്ടുവന്ന് മാതാവിന്റെ സാന്നിദ്ധ്യത്തിലാണ് വൃദ്ധന്‍ പീഡിപ്പിച്ചിരുന്നതെന്ന് പിന്നീട് ഇവര്‍ തന്നെ കുറ്റ സമ്മതം നടത്തിയിരുന്നു.

100 ഡോളറും, മയക്കുമരുന്നുമാണ് ഇവര്‍ക്ക് ഇയ്യാള്‍ നല്‍കിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.ഈ വൃദ്ധനെ കൂടാതെ മറ്റ് പലര്‍ക്കും ഇവര്‍ കുട്ടികളെ കാഴ്ച വെച്ചിരുന്നതായും ജൂറി കണ്ടെത്തി.കുട്ടികളുടെ ഗ്രാന്റ് മദര്‍ തെരേസ്സ ഡേവിഡ്‌സണിനേയും ഈ കേസ്സില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളോടുള്ള ക്രൂരതയും, കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത കുറ്റത്തിന് ഇവര്‍ക്ക് 5 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചു.

You might also like

-