അഞ്ചാം ക്ലാസുകാരിയെ സഹപാഠികള്‍ വീട്ടില്‍ കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ച് കൊന്നു

0

ആ​സാ​മി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥ​നി​യെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ആ​സാ​മി​ലെ ന​ഗാ​വ് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തൊ​ണ്ണൂ​റു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടിയെ ന​ഗാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കിലും മരണപ്പെട്ടു.

സ്കൂ​ളി​ൽ തനിക്കൊപ്പം പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളാ​ണ് ബലാത്സംഘം ചെയ്തതെന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ൽ​നി​ന്നും എ​ത്തി​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് അ​ക്ര​മി​ക​ൾ വീട്ടില്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​മ​ൻ​ ഒ​ളി​വി​ലാ​ണ്. കുട്ടിയെ പീഡിപ്പിച്ച ശേഷം പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീ​ട്ടി​ൽ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് എ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാഗാവ് എസ്പി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

-