ശബരിമല പുനഃ പരിശോധന ഹർജികൾ   വാദം വിധിയില്‍ എന്ത് പിഴവെന്ന് സുപ്രിം  കോടതി;  തെറ്റുണ്ടെന്ന് എന്‍.എസ്.എസ്

കേസ് മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം. ഭരണഘടനയുടെ 15,17,25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്‍.എസ്. ഭരണഘടന ആമുഖം വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍.എസ്.എസ് വാദം. ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പുള്ള വിധിയില്‍ പറഞ്ഞിട്ടുണ്ട്. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം. തൊട്ടുകൂടായ്മ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ട്.

0

ഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നു. ശബരിമല വിധിയില്‍ എന്ത്  പിഴവാണുള്ളതെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്തുകൊണ്ട് വിധി പുനപരിശോധിക്കണം എന്നതിലേക്ക് വാദം ഒതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്‍.എസ്‌‍.എസിന്റെ വാദമാണ് ആദ്യം കേള്‍ക്കുന്നത്.‘അയ്യപ്പന്‍ നൈഷ്‍ഠിക ബ്രഹ്മചാരി. അയ്യപ്പന്റെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്. തന്ത്രിയാണ് പ്രതിഷ്ഠകളുടെ അധികാരി.’

കേസ് പരിഗണിക്കുന്നതിന് മുമ്പ് ആമുഖമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസിന്‍റെ സ്വഭാവം സംബന്ധിച്ച് പരാമർശങ്ങളൊന്നും നടത്തിയില്ല. പുനഃപരിശോധനാ ഹർജിക്കൊപ്പം റിട്ട് ഹർജികളും കേസിൽ ഇടപെടാൻ അപേക്ഷിച്ചുകൊണ്ടുള്ള ഹർജികളും കൂടി പരിഗണിക്കുകയാണ് എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

കണ്ഠരര് രാജീവരുടെ ഹർജിയാണ് ആദ്യം കോടതി പരിഗണിക്കാൻ തീരുമാനിച്ചതെങ്കിലും ആദ്യം ആര് വാദിക്കും എന്ന് ചീഫ് ജസ്റ്റിസ് തുടക്കത്തിൽ തന്നെ ചോദിച്ചു. തന്ത്രിക്ക് വേണ്ടി ഹാജരാകാൻ മുതിർന്ന അഭിഭാഷകൻ വി ഗിരി കോടതിയിൽ എത്തിയിരുന്നെങ്കിലും എൻഎസ്എസ് നൽകിയ ഹർജിയിൽ ഹാജരായ കെ മോഹൻ പരാശരൻ ആണ് ആദ്യം വാദിച്ചുതുടങ്ങിയത്.

കേസ് മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം. ഭരണഘടനയുടെ 15,17,25 അനുച്ഛേദങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും എന്‍.എസ്‍.എസ്. ഭരണഘടന ആമുഖം വിശദീകരിച്ചുകൊണ്ടായിരുന്നു എന്‍.എസ്.എസ് വാദം. ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പുള്ള വിധിയില്‍ പറഞ്ഞിട്ടുണ്ട്. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം. തൊട്ടുകൂടായ്മ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. തൊട്ടുകൂടായ്മക്ക് യുവതീപ്രവേശനവുമായി ബന്ധമില്ല. മനുഷ്യത്വമില്ലാത്ത അനുഭവത്തെയാണ് അയിത്തമായി കാണേണ്ടതെന്നും എന്‍.എസ്.എസ് വാദം. അഡ്വ. കെ പരാശരനാണ് എന്‍.എസ്.എസിനു വേണ്ടി ഹാജരായത്.

ഹരജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹരജികളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. ‌ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേള്‍ക്കുന്നത്. സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബർ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നൽകിയ 56 ഹരജികള്‍, പുറമെ വിധിയിലെ മൌലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹരജികള്‍‌, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹരജികള്‍, ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ കക്ഷികൾക്ക് നോട്ടീസ് അയച്ചു തുടർ വാദ തിയതി നിശ്ചയിക്കും. മറിച്ചാണെങ്കിൽ ഹർജികൾ തള്ളും. വിഷയം കൂടുതൽ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടേക്കാം എന്നതാണ് മറ്റൊരു സാധ്യത. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുൻ അറ്റോർണി ജനറൽ കെ. പരാശരൻ, മോഹൻ പരാശരൻ, വി ഗിരി, ശ്യാം ദിവാൻ, രാജീവ് ധവാൻ തുടങ്ങി ഒരു കൂട്ടം മുതിർന്ന അഭിഭാഷകരാണ് വാദ പ്രതിപാവദങ്ങള്‍‌ക്ക് ഹാജരാകുന്നത്

You might also like

-