സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. ജില്ലകളിൽ വിതരണ മുടങ്ങി
ഇതുവരെ 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. ഈ പരിധിയാണ് നിലവില്‍ 18 വയസായി ഉയര്‍ത്തിയിരിക്കുന്നത്
തിരുവനതപുരം :സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ വ്യാപകമായി മുടങ്ങും. ഇന്ന് കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തത ഇല്ല.
കഴിഞ്ഞ ദിവസം മെയ് ഒന്നാം തിയതി മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇതുവരെ 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. ഈ പരിധിയാണ് നിലവില്‍ 18 വയസായി ഉയര്‍ത്തിയിരിക്കുന്നത്.കൊവിഡ് അതിതീവ്ര വ്യാപനം ബാധിച്ചിരിക്കെ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.