സ്ത്രീകള്ക്ക് ദർശനത്തിന് രണ്ടു ദിവസ്സമാകാമെന്ന് സർക്കാർ കോടതിയിൽ

ദര്‍ശനത്തിന് മൂന്ന് ദിവസം മാറ്റിവെയ്ക്കണമെന്നായിരുന്നു ഹര്‍ജിയില്‍ വാദത്തിനിടെ യുവതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം ഇതിനായി മാറ്റിവെയ്ക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇക്കാര്യം എത്രത്തോളം പ്രായോഗികമാണെന്ന് കോടതി ചോദിച്ചു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

0

തിരുവനന്തപുരം:ശബരിമല ദര്‍ശനം നടത്താനെത്തുന്ന യുവതികള്‍ക്ക് രണ്ട് ദിവസം പ്രത്യേകമായി മാറ്റിവെയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദര്‍ശനത്തിനായി പൊലീസിന്റെ സംരക്ഷണം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി രണ്ട് ദിവസം മാറ്റിവെയ്ക്കാവുന്നതാണെന്ന് അറിയിച്ചത്.

ദര്‍ശനത്തിന് മൂന്ന് ദിവസം മാറ്റിവെയ്ക്കണമെന്നായിരുന്നു ഹര്‍ജിയില്‍ വാദത്തിനിടെ യുവതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം ഇതിനായി മാറ്റിവെയ്ക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇക്കാര്യം എത്രത്തോളം പ്രായോഗികമാണെന്ന് കോടതി ചോദിച്ചു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പത്ത് ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്ന് ജന്തര്‍ മന്തര്‍ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.

നേരത്തെ ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം കൂടാതെ പോകാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങിയതിന് ശേഷം ശബരിമലയില്‍ യുവതികള്‍ എത്തിയിരുന്നില്ല. ശബരിമല ദര്‍ശനം നടത്തുമെന്ന് അറിയിച്ച് യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ ശബരിമലയില്‍ എത്തിയിരുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി.

You might also like

-