ചിറ്റമൃത് , ഇരട്ടിമധുരം,അമുക്കിരം ,തിപ്പല്ലി ആയുർവേദ ഔഷധം ആയുഷ് 64 കൊറോണക്ക് ഫലപ്രദം
ചിറ്റമൃത് , ഇരട്ടിമധുരം,അമുക്കിരം ,തിപ്പല്ലി എന്നിവ ചേർത്താണ് ആയുഷ് 64 വികസിപ്പിച്ചെടുത്തത്. ആയുഷ് മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ബയോടെക്നോളജി വകുപ്പ്, സിഎസ്ഐആർ, ഡൽഹി എയിംസ് എന്നിവ സംയുക്തമായി ചേർന്നാണ് പരീക്ഷണങ്ങൾ നടത്തിയത്.
ഡൽഹി ;കൊറോണയെ നേരിടാൻ ആയൂർവേദ ഔഷധം ഫലപ്രദമെന്ന്കേന്ദ്ര ആയുഷ് മന്ത്രാലയം, ആയുർവേദ ഔഷധം ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആയുഷ് മന്ത്രാലയവും സിഎസ്ഐആറും നടത്തിയ പഠനറിപ്പോർട്ട് പുറത്തുവിട്ടു.
ചിറ്റമൃത് , ഇരട്ടിമധുരം,അമുക്കിരം ,തിപ്പല്ലി എന്നിവ ചേർത്താണ് ആയുഷ് 64 വികസിപ്പിച്ചെടുത്തത്. ആയുഷ് മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ബയോടെക്നോളജി വകുപ്പ്, സിഎസ്ഐആർ, ഡൽഹി എയിംസ് എന്നിവ സംയുക്തമായി ചേർന്നാണ് പരീക്ഷണങ്ങൾ നടത്തിയത്.
യുജിസി മുൻ വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധനാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. പ്രത്യക്ഷമായി രോഗലക്ഷണങ്ങളില്ലാത്തവരിലും, ഇടത്തരം രോഗ ലക്ഷണങ്ങളുള്ളവരിലും ആയുഷ് 64 ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു
ആയുഷ് 64 എന്നത് മലേറിയയ്ക്കെതിരെ 1980ൽ വികസിപ്പിച്ച ആയുർവേദ ഔഷധമാണ് . സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസാണ് ആണ് ഈ ഔഷധം വികസിപ്പിച്ചത്. ആയുഷ് 64-ന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്നതിന് വേണ്ടി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിരുന്നു.ഇവ ഫലപ്രദമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.ആയുഷ് മന്ത്രാലയം വ്യാഴാഴ്ച പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊറോണ അണുബാധയുടെ നിലവിലെ സാഹചര്യത്തിൽ, പ്രശസ്ത സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തൽ പ്രതീക്ഷയുടെ പുതിയ പ്രതീക്ഷയാണെന്നു ആയുഷ് മന്ത്രാലയം പറഞ്ഞു.