ഇസ്രേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിന് വിദേശകാര്യ വകുപ്പിന് കീഴിൽ ജോലി നൽകണം

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം അയച്ചു. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികൾ അസാധാരണ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടാൽ അവരുടെ സംരക്ഷണത്തിന് വിദേശകാര്യ വകുപ്പിന് ധാർമിക ഉത്തരവാദിത്തമുണ്ട്.

0

കോഴിക്കോട് :ഇസ്രായേലിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിന് ജോലി വിദേശകാര്യ വകുപ്പിന് കീഴിൽ അനുയോജ്യമായ ജോലി നൽകണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം അയച്ചു. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികൾ അസാധാരണ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടാൽ അവരുടെ സംരക്ഷണത്തിന് വിദേശകാര്യ വകുപ്പിന് ധാർമിക ഉത്തരവാദിത്തമുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റെ ഏക ആശ്രയം സൗമ്യയുടെ വരുമാനമായിരുന്നു.

You might also like

-