വിദേശ വിനിമയ ചട്ടം ലംഘിച്ചു ഫ്ലിപ്കാർട്ടിന്​ 150 കോടി അമേരിക്കൻ ഡോള‌ർ പിഴചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

.2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.

0

ഡൽഹി :വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഇ കോമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​ 150 കോടി അമേരിക്കൻ ഡോള‌ർ പിഴചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആയിരം കോടി ഇന്ത്യൻ രൂപക്കു മുകളിൽ പിഴ കമ്ബനി അടക്കേണ്ടിവരും. ഇത് സംബന്ധിച്ച് എൻഫാഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചു. 10,600കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ്​ അയച്ചത്​.ഓൺലൈൻ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ലിപ്‌കാ‌ർട്ടും ആമസോണും വർഷങ്ങളായി വിദേശനിക്ഷേപങ്ങൾ സംബന്ധിച്ച ഇന്ത്യൻ നിയമങ്ങൾ മറികടക്കുന്നതിന് നിയമവിരുദ്ധമായ നടപടികൾ തുടരുന്നതിന്റെ തെളിവുകളുടെ അഡൈസ്ഥാനത്തിലാണ് നടപടി .2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.

മറ്റൊരു വിദേശ വെബ്സൈറ്റായ ഡബ്ളിയു എസ് റീട്ടെയിലുമായി ചേർ‌ന്ന് തങ്ങളുടെ സാധനങ്ങൾ അവരുടെ സൈറ്റ് വഴി വിറ്റുവെന്ന വിവരം ലഭിച്ചതിനെ തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലിപ്കാർട്ട് തിരിമറി കണ്ടെത്തുന്നതെന്ന് ഇ ഡിയിലെ ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമപ്രവർ‌ത്തകരോട് പറഞ്ഞു. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇ ഡി അധികൃതർ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ മാസം തുടക്കത്തിൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥർ ഫ്ളിപ്‌കാർട്ടിന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു.2019 ലും ഇ ഡി ആമസോണിനു ഫ്ലിഫ്‌കാരറ്റിന് എതിരെ സമാന കേസ് എടുത്തിരുന്നു

You might also like

-