ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്
ഡൽഹി :അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ, മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാലാണ് 2019ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതെന്നും മന്ത്രി വ്യക്തമാക്കി.‘അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്’ -സുഷമ പറഞ്ഞു
നിലവില്‍ മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ളപാർലമെന്റ് അംഗമാണ് 66കാരിയായ സുഷമ സ്വരാജ്. 2016ല്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് മാസങ്ങളോളം സുഷമ വിശ്രമത്തിലായിരുന്നു