തമിഴ് നാട്ടിൽ ലോക്ക് ഡൗൺ!കടുത്ത പ്രതിരോധനടപടികളുമായി സ്റ്റാലിൻ സർക്കാർ
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിനും കർണാടകയ്ക്കും പുറമെയാണ് മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം കൂടി ലോക്ഡൗണിലേക്ക് നീങ്ങുന്നത്. തമിഴ്നാട്ടിലെ സ്ഥിതി അതീവഗുരുതരവസ്ഥയിൽ ആണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു
ചെന്നൈ :കോവിഡ് അതിവ്യാപനം സാഹചര്യത്തില്‍ കടുത്ത നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. മേയ് 10 മുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. ആദ്യം 14 ദിവസത്തേക്കാണ് നിയന്ത്രണം.സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച അധികാരമേറ്റെടുത്തതിന് ശേഷം എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ലോക് ഡൗൺ .കോവിഡ് കേസുകൾ ഒരുദിവസ്സവും വർദ്ധിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലാണ് അടച്ചുപൂട്ടൽ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Tamil Nadu government announces complete lockdown for two weeks starting May 10 to control the spread of COVID-19