കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും മെന്നു കോടതി അറിയിച്ചു

0

ഡൽഹി :കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സമരം പിന്വലിക്കുന്നതുമായിബന്ധപെട്ട സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു.കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

കർഷക സമരങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തേക്കുറിച്ച് വിശദികരണംതേടിയത് സമരം ഒത്തുതീർക്കാൻ ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തകോടതിയെ അറിയിച്ചു . വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും മെന്നു കോടതി അറിയിച്ചു
കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

You might also like

-