22 ദിവസ്സം ബന്ദിയാക്കി കൂട്ടബലാത്സംഗത്തി ഇരയാക്കിയ 15കാരിയെ പോലീസ് നടത്തിയ റെയ്‌ഡിൽ രക്ഷപെടുത്തി
ഇവിടെ മുറിയിലടച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി 22 ദിവസം ലൈംഗിക പീഡനം തുടര്‍ന്നു
ജഗത്‌സിങ്പൂര്‍ /ഒഡിഷ :കട്ടക്ക് നഗരത്തിൽ 22 ദിവസമായി രണ്ടുപേർ കൂട്ടബലാത്സംഗത്തിനിരയായി. 15 കാരിയെ രക്ഷപ്പെടുത്തി. പ്രതികൾ ബലാത്സംഗ ദൃശങ്ങൾ ചിത്രീകരിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. കേസിലെ ഒരാളെ അറസ്റ്റ് ചെയ്തതായി കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രതീക് സിംഗ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയെ തെരെഞ്ഞുകൊണ്ടിരിക്കുകയെന്നും പോലീസ് പറഞ്ഞു.”സെക്സ് റാക്കറ്റിനെതിരെഞ്ഞുള്ള റൈഡ്‌ലാണ് അവശനിലയിലായ പെൺകുട്ടിയെ കണ്ടെത്തിയത് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെയാള്‍ ഒളിവിലാണ്“.
ജഗത്സിംഗ്പൂർ ജില്ലയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി, മൂത്ത സഹോദരിയോടും അളിയനോടും ഒപ്പം കട്ടക്ക് നഗരത്തിലെ പ്രൊഫസർപാഡയിൽ താമസിക്കാൻ മൂന്നാഴ്ച മുമ്പ് പിതാവിന്റെ പീഡനം സഹിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയോട് തിരിച്ചുപോവണമെന്ന് സഹോദരീ ഭര്‍ത്താവ് ആവശ്യപ്പെട്ടു. സെപ്തംബര്‍ 20ന് തിരിച്ചു പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പ്രതികളിലൊരാളായ സന്തോഷ് ബെഹ്റ പെണ്‍കുട്ടിയെ സമീപിച്ചത്.സൌഹൃദം നടിച്ച്, വീട്ടിലെത്തിക്കാമെന്ന് സന്തോഷ് ബെഹ്റ പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ രാക എന്ന രണ്ടാം പ്രതിയുടെ ഫാംഹൌസിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടെ മുറിയിലടച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി 22 ദിവസം ലൈംഗിക പീഡനം തുടര്‍ന്നു. രക്ഷപ്പെടാനോ സംഭവം പുറത്തുപറയാനോ ശ്രമിച്ചാല്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി.
ചൌലിഗഞ്ജ് പൊലീസ് പ്രദേശത്തെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് യാദൃച്ഛികമായി ഫാംഹൌസില്‍ റെയ്ഡ് നടത്തിയത്. ഒക്ടോബര്‍ 12നായിരുന്നു ഇത്. കുട്ടിയെ മോചിപ്പിച്ച് ചൈല്‍ഡ് ലൈന് കൈമാറി. കുട്ടി ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് ചികിത്സയും കൌണ്‍സിലിങും നല്‍കുന്നുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.