രക്ഷാപ്രവർത്തനം;25 ബോട്ടുകളുമായി കരസേനാ വിമാനം..ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി സുധാകരന്‍ നിര്‍ദ്ദേശം

രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ ഈ ബോട്ടുകള്‍ എല്ലാം രംഗത്തിറക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. രാവിലെ മന്ത്രി കലക്ട്രേറ്റിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിവരികയാണ്

0

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനുള്ള 25 ബോട്ടുകളുമായി
കരസേനാ വിമാനം തിരുവനന്തപുരത്ത്.
പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 25 ഫൈബർ ബോട്ടുകൾ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളിൽ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും. തിരുവല്ലയിൽ 10ഉം ചെങ്ങന്നൂരിൽ 15ഉം ബോട്ടുകളാണു രക്ഷാ പ്രവർത്തനത്തിനായി അയക്കുന്നത്.

വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ ഈ ബോട്ടുകള്‍ എല്ലാം രംഗത്തിറക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. രാവിലെ മന്ത്രി കലക്ട്രേറ്റിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിവരികയാണ്. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ്് ചെയ്യാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് െ്രെഡവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പോര്‍ട്ട് ഓഫീസര്‍ കലക്ട്രേറ്റില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും കളക്ട്രേറ്റില്‍ തന്നെ കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

-