ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ദ്വീപിൽ വീണ്ടും പ്രതിക്ഷേധം

ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവ‍‍ർക്കെതിരെ കേസെടുത്ത് അവരെ മാനസികമായും ശരികമായും ഉപദ്രവിക്കുന്നു "

0

കവരത്തി | ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ മാസങ്ങളായിയുള്ള പ്രതിഷേധം നടക്കുന്നതിനിടയിലാണ് . ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ദ്വീപിൽ  വ്യാപകമായ അറസ്റ്റു ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഭരണകൂടം നീങ്ങിയത് ” ദ്വീപിലെ ജനതക്കെതിരെ എന്തിനും ഏതിനും കേസെടുക്കുക എന്നതാണ് പതിവ്” ലക്ഷദ്വീപ് നിവാസികൾ ആരോപിക്കുന്നു. “ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവ‍‍ർക്കെതിരെ കേസെടുത്ത് അവരെ മാനസികമായും ശരികമായും ഉപദ്രവിക്കുന്നു ”

അഡ്മിനിസ്ട്രേഷന്റെ നടപടികളിൽ നിന്നും ഭരണകക്ഷിയായ ബിജെപിയുടെ നേതാവിന് പോലും ഇളവില്ലന്നു ദ്വീപ് നിവാസികൾ പറയുന്നു .അഡ്മിനിസ്ട്രേഷനെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിന് കവരത്തിയിലെ ഒൻപതാം വാർഡ് മെമ്പറായ എൻസിപി പ്രവർത്തകൻ ആസിഫ് അലിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഐപിസി 504, 120B വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിനെതിരെയും ദ്വീപ് ഭരണകൂടം കേസെടുത്തു എന്നാണ് സൂചന. ബങ്കാര ദ്വീപിലുള്ള ടൂറിസം വകുപ്പിന്റെ റിസോർട്ടിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം നൽകാത്തതിനെ ചോദ്യം ചെയ്തതിനാണ് മുഹമ്മദ് കാസിമിനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന കേസാണ് ചുമത്തിയിരിക്കുന്നതെന്ന് അറിയുന്നു. ഈമാസം 24 വരെ ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തേ, കപ്പൽ സർവീസ് വെട്ടിക്കുറച്ചത് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ​പോസ്റ്റിട്ട ലക്ഷദ്വീപ് ടൂറിസത്തിന്റെ ജനറൽ മാനേജറായ ഹുസൈൻ മണിക്ഫാനിനെയും അറസ്റ്റ് ചെയ്തിരുന്നു.

​തിങ്കളാഴ്ച എൻസിപി പ്രതിഷേധദിനം നടത്താനിരിക്കേയാണ്, അഡ്മിനിസ്ട്രേഷൻ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് കവരത്തി ദ്വീപിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം ഇതിനകം ബഹുജന പിന്തുണയാർജ്ജിരുന്നു. ലക്ഷദ്വീപുകാർ പാർട്ടി ഭേദമന്യേ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ആഴ്ച്ചകൾക്ക് മുന്നേ പ്രഖ്യാപിച്ച സമരത്തിനാണ് ഞായറാഴ്ച അ‍ഡ്മിനിയ്ട്രേഷൻ തടയിട്ടത്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ മോശം പരാമർശത്തിന്റെ പേരിലാണ് ആസിഫ് അലിയെ അറസ്റ്റ് ചെയ്തതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വശം. ‘മി. ഘോഡ പട്ടേൽ. മാർച്ച് 21ന് ലക്ഷദ്വീപിൽ വരുന്നതിന് നിങ്ങൾക്ക് ഭയമാണോ? ഞങ്ങൾ വെല്ലുവിളിക്കുന്നു, ഒരു പിതാവിന് ജനിച്ചയാളാണെങ്കിൽ വന്ന് മാർച്ച് 21നെ നേരിടൂ’ എന്നായിരുന്നു ആസിഫ് അലിയുടെ പോസ്റ്റ്.

ഭരണകൂടത്തിനെതിരെ ആരും ശബ്ദിക്കാൻ പാടില്ല എന്നാണ് അഡ്മിനിസ്ട്രേഷന്റെ കേസെടുക്കൽ നടപടികളിലൂടെ മനസ്സിലാക്കേണ്ടതെന്ന് ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപ് സമരത്തിന്റെ ശക്തമായ പോരാളികളിൽ ഒരാളുമായ ഐഷ സുൽത്താന പറയുന്നു. ‘എന്താണ് ഇതിന്റെ അർഥം? ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്? ആരും ശബ്ദിക്കാൻ പാടില്ല എന്നല്ലേ. ആദ്യം 124(A) ചാർജ് ചെയ്തു എന്റെ വാ മൂടികെട്ടാൻ ശ്രമിച്ചു. ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമർത്തുന്നത് ഭരണകൂടത്തിന്റെ ഉള്ളിലെ ഭയം കൊണ്ടാണ്. കേവലമൊരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ പോലും ഭയക്കുന്ന നിങ്ങൾക്ക് വരും നാളുകളിൽ നടക്കാൻ പോകുന്ന പ്രതിഷേധം എങ്ങനെ താങ്ങാൻ സാധിക്കും? -ഐഷ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നെട്ടല്ലിന്റെ സ്ഥാനത്ത് ചിലർക്കുള്ളത് വാഴ പിണ്ടിയാണ്, അവരിലാണ് ഭയമുള്ളത്.. അവരുടെ തെറ്റിനെ ചൂണ്ടി കാണിക്കുന്നവരെ അവർ ഭയക്കുന്നു…
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 2014 ആണെന്ന് പറഞ്ഞ കങ്കണയുടെ പ്രസ്ഥാവന ശെരിയും,ഒപ്പം രാജ്യസ്നേഹി പട്ടവും സമ്മാനമായി കൊടുത്തു…
എന്നാൽ…
ജനിച്ച നാട്ടിലും, കണ്ട് വളർന്ന നാട്ടുകാർക്കെതിരെയും നടപ്പാക്കിയ കരട് നിയമത്തെ ചോദ്യം ചെയ്ത ഞങ്ങളൊക്കെ രാജ്യദ്രോഹിയും…ഒപ്പം കേസും… കൊള്ളാം…
ഹുസൈൻ സാറിനൊപ്പം നാടും നാട്ടുകാരും ഒറ്റ കെട്ടായിട്ടുണ്ടാവും…
ഞാൻ മുമ്പ് പറഞ്ഞിരുന്നില്ലേ “അവരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം”
നട്ടെല്ലുള്ള നാട്ടുകാരെ തൊടാൻ ഒരുത്തനെ കൊണ്ടും സാധിക്കില്ല…
You might also like

-