തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു

മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്

0

തൃശൂർ :  തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്നു.മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. കൊവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ടു മാസം ഗര്‍ഭിണി ആയിരുന്നു.നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി.

You might also like

-