തോക്കുകൊണ്ടുള്ള കളി കാര്യമായി; വനിതാ പൊലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു
മരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയും മറ്റു രണ്ട് ഓഫിസര്‍മാരും മാത്രം ഉണ്ടായിരുന്ന അപാര്‍ട്‌മെന്റിലായിരുന്നു സംഭവം. ഹെന്‍ഡ്രിയും അലക്‌സിയും തമ്മില്‍ റിവോള്‍വര്‍ ഉപയോഗിച്ചു കളിക്കുകയായിരുന്നു. തോക്കിലെ സിലിണ്ടറില്‍ നിന്ന് ബുള്ളറ്റുകള്‍ നീക്കം ചെയ്ത് പരസ്പരം തോക്കു ചൂണ്ടിക്കളിക്കുന്നതിനിടെയാണ് അപകടം. തോക്കില്‍ ഒരു ബുള്ളറ്റ് ശേഷിച്ചിരുന്നതായി പറയപ്പെടുന്നു.
സെന്റ് ലൂയിസ്: റിവോള്‍വറുമായി കളിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. കാറ്റ്‌ലിന്‍ അലിക്‌സ് എന്ന (24) ഉദ്യോഗസ്ഥയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ നഥാനിയേല്‍ ഹെന്‍ഡ്രിന്‍ (29) എന്ന സഹപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.
മരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയും മറ്റു രണ്ട് ഓഫിസര്‍മാരും മാത്രം ഉണ്ടായിരുന്ന അപാര്‍ട്‌മെന്റിലായിരുന്നു സംഭവം. ഹെന്‍ഡ്രിയും അലക്‌സിയും തമ്മില്‍ റിവോള്‍വര്‍ ഉപയോഗിച്ചു കളിക്കുകയായിരുന്നു. തോക്കിലെ സിലിണ്ടറില്‍ നിന്ന് ബുള്ളറ്റുകള്‍ നീക്കം ചെയ്ത് പരസ്പരം തോക്കു ചൂണ്ടിക്കളിക്കുന്നതിനിടെയാണ് അപകടം. തോക്കില്‍ ഒരു ബുള്ളറ്റ് ശേഷിച്ചിരുന്നതായി പറയപ്പെടുന്നു.
അലക്‌സിക്കു നേരെ തോക്കുചൂണ്ടി ട്രിഗര്‍ വലിച്ചെങ്കിലും അതു പൊട്ടിയില്ല. പിന്നീട് അലക്‌സിയുടെ ഊഴമായപ്പോഴും ബുള്ളറ്റ് പുറത്തു വന്നില്ല. എന്നാല്‍! മൂന്നാമത് ഹെന്‍ഡ്രിന്‍ അലക്‌സിക്കു നേരെ തോക്കുചൂണ്ടി ട്രിഗര്‍ വലിച്ചതോടെ ബുള്ളറ്റ് ചീറിപ്പാഞ്ഞ് അലക്‌സിയുടെ നെഞ്ചില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകട സാധ്യത മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്യമായെടുത്തില്ല.