പുനഃനിർമാണം നെതര്‍ലന്‍റ്സില്‍ നിന്നും സഹായമാകാം
കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍റ്സില്‍ നിന്നുള്ള സഹായം തേടാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കിലുള്ള സുഷമ സ്വരാജ് അടിയന്തരമായാണ് അനുമതി നല്‍കിയത്.കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി രണ്ട് നിര്‍ദ്ദേശങ്ങളാണ് നെതര്‍ലന്‍റ്സ് മുന്നോട്ട് വെച്ചിരുന്നത്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധരടങ്ങിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കാം. നദികളില്‍ മറ്റും കൂടുതല്‍ ജലമൊഴുക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് കൈമാറാം. ഈ രണ്ട് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യ നെതര്‍ലന്‍റ്സിന് അയക്കും. അവിടുത്തെ ഇന്ത്യന്‍ അംബാസിഡറായ വേണു രാജാമണി ഈ കത്ത് കൈമാറും. തുടര്‍ന്ന് വിദേശസംഘം കേരളത്തിലെത്തി ആവശ്യമായ സാങ്കേതിക സഹായം നല്‍കുമെന്നാണ് സൂചന