25000 കോടിവിലമതിക്കുന്ന മയക്കുമരുന്നുകൊണ്ടുവന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി.

ഇന്ത്യൻ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും

0

കൊച്ചി| കൊച്ചി പുരക്കടലിൽനിന്നും നാർക്കോട്ടിക് കൺട്രോൾ ബ്യുറോ പിടികൂടിയ മയക്ക് മരുന്നിന് 25000 കോടിവിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ സ്ഥികരിച്ചു . അതേസമയം പാക്കിസ്ഥാനിൽ നിന്നും മയക്കുമരുന്നുകൊണ്ടുവന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി. കൂടുതൽ കടത്തുകാർ രക്ഷപ്പെട്ടത് മദർഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതൽ മയക്കുമരുന്ന് ഉടൻ പിടിച്ചെടുക്കുമെന്നും എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷൻ സമുദ്രഗുപ്തയിൽ നാവികസേനക്ക് മുന്നിൽ വച്ചാണ് മദർഷിപ്പ് മുങ്ങിയത്.പിടികൂടിയ ലഹരിവസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ‌ പിടികൂടിയത് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഉയർന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വർധിച്ചത്. 23മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് കണക്കെടുപ്പ് പൂർത്തിയായത്.
പിടികൂടിയത് പതിനയ്യായിരം കോടിയുടെ ലഹരിവസ്തുക്കൾ എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിടികൂടിയ ലഹരിമരുന്നും പാക്കിസ്ഥാൻ പൗരനേയും നാളെ കോടതിയിൽ ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്

ഇന്ത്യൻ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും. ഇന്ത്യൻ ശൃംഖല കണ്ടെത്തുമെന്ന് എൻസിബി വ്യക്തമാക്കി.മെയ് 13നാണ് പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റിഡിയിലെടുത്തിരുന്നു.

ലഹരിമരുന്ന് പിടിച്ച സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട രണ്ട് ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനകളും നടക്കുന്നുണ്ട്.പാക്കിസ്ഥാനിൽ നിന്ന് ലഹരി വസ്തുക്കളുമായി അഞ്ചു ബോട്ടുകളാണ് കൊച്ചിയിൽ സമുദ്രാതിർത്തിയിൽ എത്തിയത്. കേന്ദ്ര ഏജൻസികൾ ബോട്ടുകൾ നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലഹരി നിറച്ച രണ്ടു ബോട്ടുകൾ സാഹസികമായി രക്ഷപ്പെട്ടതായാണ് കണ്ടെത്തൽ. ബോട്ടുകളിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കടലിലേക്ക് വലിച്ചെറിഞ്ഞതായും സംശയമുണ്ട്.

അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്. തുടർന്ന നാവിക സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സഞ്ജയ് കുമാർ സിംഗ് വ്യക്തമാക്കിയിരുന്നു.

You might also like

-