കള്ളപ്പണം വെളുപ്പിക്കൽ ? മുൻമന്ത്രി ടി യു കുരുവിളയടക്കം യാക്കോബായ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റ ഭാരവാഹിളുടയും വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്
മുൻ മന്ത്രിയും യാകോബ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയുമായ ഷെവലിയാർ ടി യു കുരുവിള , യാക്കോബാ സഭ മുൻ വർക്കിങ് കമ്മറ്റി അംഗം ഷെവലിയാർ ഷിബു തെക്കുപുറം , ടി യു കുരുവിളയുടെ മകന് പങ്കാളിത്തമുള്ള , പെരുമ്പാവൂറിലെ സ്ഥാപനത്തിലും ചേലാട് മാർ ഗ്രിഗോറിയോസ് ദന്തൽ കോളേജ്ജ് . യാക്കോബായ സഭ മുൻ ട്രെസ്ടിയും എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹിയുമായ കമാൻഡർ കെ എ തോമസ് , സഭ മാനേജ്‌ജികമ്മറ്റി അംഗം ഷിബു കുരിയാക്കോസ് തുടങ്ങിയവവരുടെ വീടുകളും സ്ഥാപനങ്ങളിലുമാണ് .
കോതമംഗലം | കൊടികളടെ വെട്ടിപ്പും കള്ളപ്പണ ഇടപാട് നടന്നതായുള്ള പരാതിയെത്തുടർന്ന് യാക്കോബായ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹിളുകളുടെ വീടുകളിലും സ്ഥപനങ്ങളിലും കേന്ദ്ര ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് . മുൻ മന്ത്രിയും യാക്കോബായ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയുമായ ഷെവലിയാർ ടി യു കുരുവിള , ടി യു കുരുവിളയുടെ മകന് പങ്കാളിത്തമുള്ള , പെരുമ്പാവൂറിലെ സ്ഥാപനത്തിലും ചേലാട് മാർ ഗ്രിഗോറിയോസ് ദന്തൽ കോളേജ്ജ് . യാക്കോബായ സഭ മുൻ ട്രസ്റ്റിയും എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹിയുമായ കമാൻഡർ കെ എ തോമസ് , സഭ മാനേജ്‌ജികമ്മറ്റി അംഗം ഷിബു കുരിയാക്കോസ് തുടങ്ങിയവവരുടെ വീടുകളും സ്ഥാപനങ്ങളിലുമാണ് .കേന്ദ്ര ഇൻകം ഐ ടി വിഭാഗത്തിന്റെ നേതൃത്തത്തിൽ റെയ്‌ഡ് നടന്നത് . ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെയാണ് അവസാനിച്ചത് . കോതമംഗലം പെരുമ്പാവൂർ മൂവാറ്റപുഴ തുടങ്ങിയ സ്ഥലങ്ങളില യാക്കബ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹികളുടെ വീടുകളിലും സ്ഥാപനങ്ങളടക്കം 20 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് .
യാക്കോബായ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ചേലാട് മാർ ഗ്രിഗോറിയോസ് ദന്തൽ കോളേജ്ജ്,പിറമിടം ബസേലിയോസ് പൗലോസ് II കാതോലിക്കോസ് കോളേജ് പിറവം ,സെന്റ് തോമസ് ആർട്സ് & സയൻസ് കോളേജ് പുത്തൻ കുരിശ് ,സെന്റ് . ഇഗ്‌നേഷ്യസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ മലയിൽ കുരിശ് തുടങ്ങിയ സ്ഥാപനങ്ങളിലെ പണഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധന നടത്തിയത്.
ട്രസ്റ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന സ്ഥാപങ്ങളോടെ വരവ് ചിലവുകണക്കുകൾ കഴിഞ്ഞ 22 വർഷമായി ഓഡിറ്റ് ചെയ്യുകയോ നികുതി ആടക്കുകയോ ചെയ്‌തിട്ടില്ല എന്ന കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര നികുതി വിഭാഗം പരിശോധന നടത്തുന്നതെന്നാണ് വിവരം . എഡ്യൂക്കേഷണൽ ട്രെസ്റ്റ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിന്നുള്ള കോടികളുടെ വരുമാനം ടി യു കുരുവിളഅടങ്ങുന്ന സംഘം കൈയടക്കിയതായി സഭക്കുള്ളിൽ തന്നെ ആരോപണം ഉയർന്നിരുന്നു .
ദന്തൽ കോളേജ്ജിൽ മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷനായി അൻപത് ലക്ഷം മുതൽ 70 ലക്ഷം വരെ ഈടാക്കിയിട്ടുണ്ടെന്ന് ആരോപണം ഉണ്ട് . നാളിതുവരെ തലവരിപണമായും , ഫീസായും ഈടാക്കിയ തുക ഓഡിറ്റ് ചെയ്യുകയോ നികുതി അടക്കുകയോ ചെയ്തട്ടില്ലന്നാണ് കണ്ടെത്തൽ .24 വര്ഷം മുൻപ് തെരെഞ്ഞെടുത്ത എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറി അന്നുമുതൽ നാളിതുവരെ ടി യു കുരുവിള തന്നെയാണ് . അഞ്ചുവർഷമായി ട്രസ്റ്റിന്റെ മുഴുവൻ ഭരണ നിർവഹണവും നടത്തുന്നത് പണം ചെലവഴിക്കുന്നതും ടി യു കുരുവിളയും കുരുവിളയുടെ ഇഷ്ടക്കാരും മാത്രമാണെന്നാണ് സഭ മാനേജിങ് കമ്മറ്റി അംഗങ്ങളുടെ ആരോപണം . എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാഭ്യാസ സ്ഥപനങ്ങൾ തുടങ്ങിയ ശേഷം ട്രസ്റ്റിലെ ഒഴുകിയെത്തിയ കോടികളുടെ വരുമാനം കുരുവിളയുടെ നേതൃത്തത്തിലുള്ള സംഘം തട്ടിയെടുത്തതായാണ് ആരോപണം 5000 കോടിയുടെയെങ്കിലും നികുത്തി വെട്ടിപ്പ് ഇക്കാലയളവിൽ നടത്തായാണ് ആരോപണമുയര്ന്നിട്ടുണ്ട് . ടി യു കുരുവിളയുടെ നേതൃത്തത്തിൽ നടന്നിട്ടുള്ള പണമിടപാടിൽ സഭയിലെ ഒരു വിഭാഗം മെത്രാൻ മാർക്കും പങ്കുള്ളതായാണ് ആരോപണം . കള്ളപണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ ആരോപണം നേരിടുന്ന മെത്രാൻ മാരിലേക്കും അന്വേഷണം വ്യാപിക്കാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നത് . രണ്ടു ദിവസമായി നടക്കുന്ന വൻ റെയ്‌ഡുമായി ബന്ധ പെട്ട വിവരങ്ങൾ പുറത്തുവരാതിരിക്കാൻ സഭ നേതൃത്തം ഇടപെട്ടതാആരോപണം ഉണ്ട് .റെയ്‌ഡ് നടക്കുമെന്നറിഞ്ഞു ടി യു കുരുവിള അടക്കമുള്ള ട്രസ്റ്റിമാർ കേന്ദ്ര ഏജൻസിക്ക് പിടികൊടുക്കാതെ മുങ്ങിയതായാണ് വിവരം.കഴിഞ്ഞ 24 വര്ഷകാലത്തിനിടയിൽ എഡ്യൂക്കേഷണൽ ട്രസ്റ്റിലേക്ക് ഒഴുകിയെത്തിയ കോടികൾ കണക്കുകൾ ഇല്ലാതെ തട്ടിയെടുത്തു ട്രസ്റ്റ് അംഗങ്ങൾ സ്വകാര്യാ പണമിടപാട് സ്ഥാപങ്ങൾ തുടങ്ങുകയും കണക്കില്ലാതെ ഭൂമി വാങ്ങിക്കൂട്ടിയതായിആരോപണം ഉണ്ട് .
കഴിഞ്ഞ ദിവസം നടന്ന സഭ മാനേജ്‌ജിങ് കമ്മറ്റിയുടെ മീറ്റിങ്ങിൽ
ഇന്റേണൽ ഓഡിറ്റ് 2023 ൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു (For the Period from 01.04.2003 to 31.03.2018)Auditors – Adv. Chev. K.O. Aleyas, Chev. C.M. കുരിയൻ)
സഭ മാനേജിങ്ഓ കമ്മറ്റി പുറത്തുവിട്ട ഓഡിറ്റ് റിപ്പോട്ടിലെ പ്രധാന കണ്ടെത്തലുകൾ