രാജ്യത്ത് 2,57,299പേർക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു.

രാജ്യത്ത് 2,57,299പേർക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകൾ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകൾ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു

0

ഡൽഹി: രാജ്യത്ത് 2,57,299പേർക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകൾ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകൾ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.

തമിഴ്നാടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ ഒന്നാം സ്ഥാനം തമിഴ്നാടിനാണ് ,തമിഴ്നാട്- 36,184,കർണാടക- 32,218 ,കേരളം- 29,673 മഹാരാഷ്ട്ര- 29,644 ,ആന്ധ്രപ്രദേശ്- 20,937 എന്നിങ്ങനെയാണ് കണക്കുകൾ

പ്രതിദിന കോവിഡ് കണക്കുകളിൽ 57.77 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രമാണ് 14.06 ശതമാനം കേസുകൾ.അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് കാനഡ ഈ മാസം 30 വരെ നീട്ടി.കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരത്തിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ചെറുക്കുന്നതിന്റെ ഭാഗമായി ഫ്രിഡ്ജിൽ വച്ച ഭക്ഷ്യ വസ്തുക്കൾ കഴിക്കരുതെന്നും വീട്ടിനുള്ളിൽ സൂര്യപ്രകാശം കടക്കുന്നത് ഉറപ്പാക്കണമെന്നും ഡൽഹിയിലെ ഡോക്ടർമാർ നിർദേശിച്ചു.ഇതിനൊപ്പം വൈറ്റ് ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി അല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഇവരുടെ വിലയിരുത്തൽ.

You might also like

-