‘‘കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ തൊണ്ട ഇടറി സംസാരിക്കാൻ സാധിക്കാതെ പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത നാൾ കോടികൾ ചെലവഴിച്ച് വിദേശയാത്ര നടത്തിയതിന്റെ ഗൗരവം എന്താണെന്നു നാടിനെ ബോധിപ്പിക്കണം. കെ സുധാകരൻ

കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ തൊണ്ട ഇടറി സംസാരിക്കാൻ സാധിക്കാതെ പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത നാൾ കോടികൾ ചെലവഴിച്ച് വിദേശയാത്ര നടത്തിയതിന്റെ ഗൗരവം എന്താണെന്നു നാടിനെ ബോധിപ്പിക്കണം

0

കണ്ണൂർ | മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത്.മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്ന കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻആവശ്യപ്പെട്ടു . സാധാരണക്കാരന്റെ പണം ധൂർത്തടിക്കുകയാണ്.

കുടുംബത്തിന്റെ വിദേശ യാത്ര സ്വന്തമായി വഹിക്കുന്നു എന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതി. വിദേശത്തു പോയി പ്രഖ്യാപിച്ച ഒരു കുടചക്രവും ഇവിടെ നടപ്പിലാക്കിയിട്ടില്ല. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വയ്ക്കാതെയാണു മുഖ്യമന്ത്രി വിദേശത്തേക്കു പോയത്, അതിന്റെ കാരണം വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.”കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ തൊണ്ട ഇടറി സംസാരിക്കാൻ സാധിക്കാതെ പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത നാൾ കോടികൾ ചെലവഴിച്ച് വിദേശയാത്ര നടത്തിയതിന്റെ ഗൗരവം എന്താണെന്നു നാടിനെ ബോധിപ്പിക്കണം. ഇത്തരം വിദേശയാത്രകൾകൊണ്ടു കേരളത്തിൽ ഇതുവരെയുണ്ടായ നേട്ടം എന്താണെന്നു ജനങ്ങളോടു സിപിഎം വെട്ടിത്തുറന്നു പറയണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ആരംഭകാലത്ത് ഇതുപോലെ യാത്രകൾ നടത്തിയിരുന്നു. അതിനെ കടത്തിവെട്ടുന്നതാണു മുഖ്യമന്ത്രിയുടെ യാത്ര. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. പണത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ സർക്കാർ മാറ്റിവയ്ക്കുന്നുണ്ട്. പക്ഷേ ധൂർത്തിന്റെ തോത് കുറയ്ക്കാൻ ചെറിയ നടപടി പോലും ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നത് ജനവഞ്ചനയാണ്.”സുധാകരൻ പറഞ്ഞു.

പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണു മുഖ്യമന്ത്രി പോകുന്നത്. കുടുംബത്തിന്റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നതു പള്ളിയിൽ പോയി പറഞ്ഞാൽ മതി. ശുദ്ധ നുണയാണു പറയുന്നത്. വിദേശത്തുപോയി താമസിക്കാൻ എത്ര ലക്ഷങ്ങളാണു ചെലവാക്കുന്നത്. ഇവരൊക്കെ അവിടെ പുല്ലുപ്പായ വിരിച്ചാണോ കിടക്കുന്നത്. കോലായിലോ മുറ്റത്തോ കിടക്കുന്നുണ്ടോ? പറയുന്നതിന് ഒരു ന്യായം വേണ്ടേ? – സുധാകരൻ ചോദിച്ചു

You might also like

-